റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

വിപണി നേട്ടത്തില്‍, നിഫ്റ്റി 19380 ന് മീതെ

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 207.92 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 65488.37 ലെവലിലും നിഫ്റ്റി 57.60 പോയിന്റ് അഥവാ 0.30 പോയിന്റ് ഉയര്‍ന്ന് 19389.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 504 ഓഹരികള്‍ മുന്നേറുമ്പോള്‍ 1477 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

143 ഓഹരി വിലകളില്‍ മാറ്റമില്ല. റിലയന്‍സ്,ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ലൈഫ്,ടാറ്റ മോട്ടോഴ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,എസ്ബിഐ,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ എന്നിവയാണ് മികച്ച തോതില്‍ നേട്ടമുണ്ടാക്കുന്നത്. എച്ച്‌സിഎല്‍,ബജാജ് ഫിനാന്‍സ്,ടൈറ്റന്‍ കമ്പനി,പവര്‍ ഗ്രിഡ്,ബജാജ് ഫിന്‍സര്‍വ്,ബിപിസിഎല്‍,ടിസിഎസ്,ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, ടെക് മഹീന്ദ്ര എന്നിവ നഷ്ടം വരിച്ചു.

മേഖലകളില്‍ വാഹനം, ലോഹം, ഓയില്‍ ആന്റ് ഗ്യാസ ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ഐടി, റിയാലിറ്റി എന്നിവ 0.5 ശതമാനം വീതവും ഊര്‍ജ്ജം 0.3 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനവും സ്‌മോള്‍ക്യാപ് 0.048 ശതമാനവും ദുര്‍ബലമായിട്ടുണ്ട്.

X
Top