
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 97.69 പോയിന്റ് അഥവാ 0.16 ശതമാനം താഴ്ന്ന് 63045.20 ലെവലിലും നിഫ്റ്റി 10.50 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 18705.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1838 ഓഹരികള്‍ മുന്നേറുമ്പോള്‍ 1151 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
125 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ കണ്‍സ്യൂമര്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,പവര്‍ഗ്രിഡ്,ടാറ്റ മോട്ടോഴ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍,നെസ്ലെ എന്നിവയാണ് മികച്ച നേട്ടവുമായി മുന്നേറുന്നത്. ഭാരതി എയര്‍ടെല്‍,ബജാജ് ഫിന്‍സര്‍വ്,ഹീറോ മോട്ടോകോര്‍പറേഷന്‍,ബജാജ് ഫിനാന്‍സ്,ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്,ആക്‌സിസ് ബാങ്ക്,ഇന്‍ഫോസിസ്,ബജാജ് ഓട്ടോ, വിപ്രോ,എസ്ബിഐ ലൈഫ് എന്നിവ നഷ്ടത്തിലായി.
മേഖലകളില്‍ എഫ്എംസിജി, ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,പവര്‍ എന്നിവയാണ് നേട്ടത്തില്‍. അതില്‍ ലോഹം 1.64 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് മാറ്റമില്ലാതെ തുടരുമ്പോള്‍ സ്‌മോള്‍ക്യാപ് 0.37 ശതമാനമാണ് കരുത്താര്‍ജ്ജിച്ചു.






