ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി ഇടിവ് നേരിടുന്നു

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ സെഷനില്‍ വിപണി ഇടിവ് നേരിടുന്നു. സെന്‍സെക്‌സ് 75.72 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 61856.75 ലെവലിലും നിഫ്റ്റി 18.50 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18268 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1792 ഓഹരികള്‍ മുന്നേറുമ്പോള്‍ 1037 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

116 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍,അള്‍ട്രാടെക്ക് സിമന്റ്, ലാര്‍സണ്‍ ,ഐടിസി എന്നീ ഓഹരികളാണ് മുന്നേറുന്നത്. വിപ്രോ,എച്ച്‌സിഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഫോസിസ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നഷ്ടത്തിലായി.

റിയാലിറ്റി,ഐടി എന്നിവ അരശതമാനം താഴ്ന്നപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് അരശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്‌മോള്‍ക്യാപ് 0.47 ശതമാനവും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

X
Top