2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബുധനാഴ്ച രാവിലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 195.89 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 58270.57 ലെവലിലും നിഫ്റ്റി 50 61.75 അഥവാ 0.36 ശതമാനം ഉയര്‍ന്ന് 17169.25 ലെവലിലുമാണ് ട്രേഡ് ചെയ്യുന്നത്. 1353 ഓഹരികള്‍ മുന്നേറുമ്പോള്‍ 567 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

84 ഓഹരിവിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്,എല്‍ആന്റ്ടി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന പ്രധാന ഓഹരികള്‍. കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്,ബിപിസിഎല്‍,പവര്‍ഗ്രിഡ്, ബ്രിട്ടാനിയ നഷ്ടം വരിക്കുന്നു.

മേഖലകളെല്ലാം നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് 1.31 ശതമാനവും ലോഹം 1 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.59 ശതമാനവും സ്‌മോള്‍ക്യാപ് 0.83 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

യു.എസ് ഫെഡ് റിസര്‍വ് നയ പ്രഖ്യാപനം നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചേയ്്ക്കാം, മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ മുന്നറിയിപ്പ് നല്‍കുന്നു. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവയ്ക്ക് യു.എസ് കേന്ദ്രബാങ്ക് മുതിരുമെന്നാണ് കരുതുന്നത്. അതേസമയം ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റാനും സാധ്യതയുണ്ട്.

X
Top