2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണി മികച്ച പ്രകടനം പുറത്തെടുക്കുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 523.81 പോയിന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 61578.10 ലെവലിലും നിഫ്റ്റി 143.60 പോയിന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 1812.60 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1992 ഓഹരികള്‍ മുന്നേറുമ്പോള്‍ 1015 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

133 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ പൊതുമേഖല ബാങ്ക്,ഫാര്‍മ,ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴിച്ചുള്ളവ ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് 1.34 ശതമാനവും റിയാലിറ്റി 1.17 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.63 ശതമാനവും ലോഹം 0.62 ശതമാനവുമാണ് നേട്ടമുണ്ടാക്കുന്നത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നേട്ടം കൊയ്യുമ്പോള്‍ സണ്‍ഫാര്‍മ,ഏഷ്യന്‍പെയിന്റ്സ്,ലാര്‍സണ്‍ ആന്റ് ടൗബ്രൂ നഷ്ടത്തിലാകുന്നു.ബിഎസ്ഇ മിഡ്ക്യാപ് 0.56 ശതമാനവും സ്‌മോള്‍ക്യാപ് 0.60 ശതമാനവും നേട്ടമുണ്ടാക്കി.

X
Top