തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നേരിയ നഷ്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 29.88 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 57,117.44 ലെവലിലും നിഫ്റ്റി50 12.75 പോയിന്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 16,970.80 പോയിന്റിലുമാണ് വ്യാപാരത്തിലുള്ളത്. 3 ശതമാനം ഉയര്‍ച്ച കൈവരിച്ച് പവര്‍ഗ്രിഡ് മുന്നിലെത്തിയപ്പോള്‍ 2.45 ശതമാനം ഇടിവ് നേരിട്ട ഏഷ്യന്‍ പെയ്ന്റ്‌സാണ് മോശം പ്രകടനം നടത്തുന്നത്.

ഇവയ്ക്ക് പുറമെ നിഫ്റ്റിയില്‍ എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി എന്നിവ നേട്ടത്തിലും ഐസിഐസിഐബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി എന്നിവ നഷ്ടത്തിലുമായി. ഊര്‍ജ്ജം, വാഹനം, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി മേഖലകള്‍ അരശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്.

നേരത്തെ 241.55 പോയിന്റ് (0.42 ശതമാനം) ഉയര്‍ന്ന് 57388.87 ലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 72.80 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 17056.30 ലെലവിലും ദിവസം തുടങ്ങി.

X
Top