വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബുധനാഴ്ച തിരുത്തല്‍ വരുത്തിയ വിപണി വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. സെന്‍സെക്‌സ് 8.65 പോയിന്റ് അഥവാ 0.01 ശതമാനം മാത്രം ഉയര്‍ന്ന് 60914.74 ലെവലിലും നിഫ്റ്റി 1.70 പോയിന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 18084.50 ത്തിലും വ്യാപാരം തുടരുന്നു. 1718 ഓഹരികളാണ് മുന്നേറുന്നത്.

1297 ഓഹരികള്‍ താഴ്ച വരിച്ചപ്പോള്‍ 127 ഓഹരി വിലകളില്‍ മാറ്റമില്ല. ബിഎസ്ഇയില്‍ വാഹനം, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, റിയാലിറ്റി എന്നിവ താഴ്ച വരിച്ചു. മറ്റ് മേഖകള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ബജാജ് ഓട്ടോ,ആക്‌സിസ് ബാങ്ക്, എസ്ബിഐ ഇന്‍ഷൂറന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, സിപ്ല, ടാറ്റ സ്റ്റീല്‍, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍, ഐടിസി, ബ്രിട്ടാനിയ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി, ടിസിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, ഡിവിസ് ലാബ്്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവ നഷ്ടം നേരിടുകയും ചെയ്യുന്നു.

ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 0.35 ശതമാനം, 0.18 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

X
Top