2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു.സെന്‍സെക്‌സ് 81.64 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 61350.10 ലെവലിലും നിഫ്റ്റി 38.30 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 18091.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1118 ഓഹരികള്‍ മുന്നേറുമ്പോള്‍ 1683 ഓഹരികളാണ് താഴ്ച വരിച്ചത്.

102 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്,എച്ച്‌സിഎല്‍,ടെക് മഹീന്ദ്ര,വിപ്രോ,ടിസിഎസ്,എസ്ബിഐ എന്നീ ഓഹരികളാണ് നേട്ടത്തില്‍. ഹീറോ മോട്ടോ കോര്‍പ്,യുപിഎല്‍,ബ്രിട്ടാനിയ,ഐടിസി,ടൈറ്റന്‍,ഗ്രാസിം,ഹിന്‍ഡാല്‍കോ,ഐഷര്‍മോട്ടോഴ്‌സ്,ടാറ്റ കണ്‍സ്യൂമര്‍ എന്നിവ പിന്‍വലിഞ്ഞു.

ഐടി ഒഴികെയുള്ള മേഖലകളെല്ലാം നഷ്ടം നേരിടുമ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം, റിയാലിറ്റി 1 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.64 ശതമാനവും സ്‌മോള്‍ക്യാപ് 0.58 ശതമാനവും ദുര്‍ബലമായിട്ടുണ്ട്.

X
Top