അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

വിപണി നേട്ടത്തില്‍, നിഫ്റ്റി 17450 ന് മുകളില്‍

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസം വിപണി നേട്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 310.04 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 59416.48 ലെവലിലും നിഫ്റ്റി 81.65 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 17479.70 ലെവലിലും വ്യാപാരം തുടരുന്നു. 1462 ഓഹരികള്‍ മുന്നേറുമ്പോള്‍ 640 എണ്ണം നഷ്ടത്തിലാണ്.

154 ഓഹരികള്‍ സ്ഥിരത പുലര്‍ത്തി. ബജാജ് ഫിനാന്‍സ്,ഹീറോ മോട്ടോകോര്‍പ്,കോള്‍ ഇന്ത്യ, ഒഎന്‍ജിസി,ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്. എച്ച്‌സിഎല്‍,ഹിന്‍ഡാല്‍കോ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,അദാനി എന്‍ര്‍പ്രൈസസ്,ഐസിഐസിഐ ബാങ്കാണ് ഇടിവ് നേരിടുന്നു.

വാള്‍സ്ട്രീറ്റ് സൂചികകള്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുമെന്ന് മേത്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ നിരീക്ഷിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന കമ്മിറ്റി (എംപിസി) യോഗം നടന്നുകൊണ്ടിരിക്കെ ബാങ്കിംഗ് ഓഹരികള്‍ ശ്രദ്ധനേടും. 25 ബിപിഎസ് നിരക്ക് വര്‍ദ്ധനവിന് എംപിസി തുനിയുമെന്നാണ് കരുതപ്പെടുന്നത്.

X
Top