ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി പുതിയ ഉയരം കുറിച്ചു; നിഫ്റ്റി 19000 ത്തിനരികെ, 500 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

മുംബൈ: ബുധനാഴ്ച വിപണി പുതിയ ഉയരം കുറിച്ചു. സെന്‍സെക്‌സ് 499.39 പോയിന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 63915.42 ലെവലിലും നിഫ്റ്റി 154.70 പോയിന്റ് അഥവാ 0.82 ശതമാനം ഉയര്‍ന്ന് 18972.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1713 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1676 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

ക്ലോസിംഗിന് മുന്‍പ് നിഫ്റ്റി മുമ്പത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് മറികടന്ന് (ജൂണ്‍ 28) 19,000 എന്ന പ്രധാന തടസ്സം ഭേദിച്ചു. ജൂണ്‍ 22 ന് പരിശോധിച്ച 63,601.71 എന്ന മുന്‍ ഉയര്‍ന്ന നിരക്ക് മറികടന്ന്് സെന്‍സെക്‌സും പുതിയ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.നിഫ്റ്റിയും സെന്‍സെക്‌സും യഥാക്രമം 19,011.25, 64050.44 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുകയായിരുന്നു.

137 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്,ടെക് മഹീന്ദ്ര,ഹീറോ മോട്ടോകോര്‍പ്,അപ്പോളോ ഹോസ്പിറ്റല്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നഷ്ടം നേരിട്ടു.

മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ലോഹം, ഊര്‍ജ്ജം,ഫാര്‍മ, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1 ശതമാനം വീതമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 0.7 ശതമാനം നില മെച്ചപ്പെടുത്തി. സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു.

X
Top