കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

വ്യാപാരകമ്മി ഏപ്രിലില്‍ 15.24 ബില്യണ്‍ ഡോളറായി കുറഞ്ഞു

ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 15.24 ബില്യണ്‍ ഡോളറായി കുറഞ്ഞു. ആഭ്യന്തര ഡിമാന്റുകുറഞ്ഞതും ചരക്ക് വില കുറഞ്ഞതും ഇറക്കുമതി ബില്‍ ലഘൂകരിക്കുകയും അത് വ്യാപാരകമ്മിയില്‍ പ്രതിഫലിക്കുകയുമായിരുന്നു.

49.90 ബില്യണ്‍ ഡോളറാണ് ഇറക്കുമതി മൂല്യം. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം ഏപ്രിലില്‍ 15.24 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യ മന്ത്രാലയം പറയുന്നു. 19.04 ബില്യണ് ഡോളറിന്റെ വ്യാപാര കുറവാണ് ബ്ലൂംബെര്ഗ് സര്‍വേയില്‍ കണ്ടെത്തിയത്.

49.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യം നടത്തിയത്. 14.1 ശതമാനത്തിന്റെ ഇടിവ്. കയറ്റുമതി 12.7 ശതമാനം കുറഞ്ഞ് 34.66 ബില്യണ്‍ ഡോളറിന്റേതായി.

പെട്രോളിയം, ക്രൂഡ്, ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, കോക്ക് എന്നിവയുടെ കുറവാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചത്. ഉയര്‍ന്ന വായ്പയെടുക്കല്‍ ചെലവും സാമ്പത്തിക വീണ്ടെടുക്കലിന്റെ അസന്തുലിതമായ വേഗതയും ആഭ്യന്തര ആവശ്യകതയെ ബാധിക്കുകയും അത് ഇറക്കുമതി കുറയ്ക്കുകയും ചെയ്തു. അതേസമയം വികസിത സമ്പദ് വ്യവസ്ഥകളിലെ ദുര്‍ബലമായ ഡിമാന്റ് കയറ്റുമതി കുറച്ചു.

സേവന കയറ്റുമതി രണ്ടാംമാസവും ഉയര്‍ന്നിട്ടുണ്ട്.വിവരസാങ്കേതികവിദ്യയിലും ബിസിനസ് കണ്‍സള്‍ട്ടിംഗ് ജോലികളിലുമുള്ള വര്‍ധനവാണ് കാരണം. സേവന കയറ്റുമതി ഏപ്രിലില്‍ 30.36 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.

മാര്‍ച്ചിലിത് 27.75 ഡോളറായിരുന്നു.2022 ഡിസംബറില്‍ സേവന കയറ്റുമതി റെക്കോര്‍ഡ് ഉയരമായ 31.09 ബില്യണ്‍ ഡോളര്‍ കൈവരിച്ചു.2022-23 സാമ്പത്തികവര്‍ഷത്തി്ല്‍ രാജ്യം 775.87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്.

X
Top