സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം

ന്യൂഡൽഹി: ശത്രുവിനെ നശിപ്പിക്കുന്നവൻ – അരിഘട്ട് എന്ന സംസ്കൃത വാക്കിന്റെ അർഥം ഇതാണ്.

ഇന്ത്യൻ നാവികസേനയ്ക്ക്(Indian Navy) കൂടുതൽ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈൽ(Nuclear ballistic missiles) വാഹക അന്തർവാഹിനിക്ക് (എസ്.എസ്.ബി.എൻ) ഇതിനേക്കാൾ അനുയോജ്യമായ മറ്റൊരു പേരില്ല.

എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എൻ.എസ്. അരിഘട്ട്(INS Arighat) വ്യാഴാഴ്ച നാവികസേനയുടെ ഭാഗമായി. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഘട്ട്.

2018-ൽ കമ്മിഷൻ ചെയ്ത ഐ.എൻ.എസ്. അരിഹന്ത് ആണ് നിലവിൽ ഇന്ത്യയുടെ ഏക ആണവ അന്തർവാഹിനി.

വിശാഖപട്ടണത്ത് വെച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഐ.എൻ.എസ്. അരിഘട്ട് കമ്മിഷൻ ചെയ്തത്.

നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറൽ ദിനേഷ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നാവിക ഉദ്യോഗസ്ഥരുടേയും ഡി.ആർ.ഡി.ഒയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു അരിഘട്ടിന്റെ കമ്മിഷനിങ്. ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡിന്റെ കീഴിലാകും ഐ.എൻ.എസ്. അരിഘട്ട് പ്രവർത്തിക്കുക.

ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനിയെ(second nuclear submarine) കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 750 കിലോമീറ്റർ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാൻ അരിഘട്ടിന് ശേഷിയുണ്ട്. മുൻഗാമിയായ അരിഹന്തിനേക്കാൾ കൂടുതലാണ് ഇത്.

112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഐ.എൻ.എസ്. അരിഹന്തിന്റേതിന് സമാനമായി 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടർ തന്നെയാണ് ഐ.എൻ.എസ്. അരിഘട്ടിനും കരുത്തേകുന്നത്.

പരമ്പരാഗത ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാൻ ഇത് അരിഘട്ടിനെ സഹായിക്കും. ഇന്തോ-പസഫിക് മേഖലയിലെ ദീർഘദൂര പട്രോളിങ്ങാണ് 6,000 ടൺ ഭാരമുള്ള ഈ ആണവ അന്തർവാഹിനിയുടെ ദൗത്യമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐ.എൻ.എസ്. അരിദമൻ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈൽ വാഹക അന്തർവാഹിനിയും (എസ്.എസ്.ബി.എൻ) അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് അടുത്ത വർഷം കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

എസ്-4 എന്ന കോഡ് നാമം നൽകിയിട്ടുള്ള നാലാം ആണവ അന്തർവാഹിനിയും പിന്നാലെ വരുമെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്നുള്ള സൂചന.

X
Top