തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ എട്ട് വര്‍ഷത്തെ താഴ്ന്ന നിരക്കായ 1.55 ശതമാനത്തിലെത്തി. ജൂണിലിത് 2.1 ശതമാനമായിരുന്നു.

2019 ജനുവരിയ്ക്ക് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 2 ശതമാനത്തില്‍ താഴെയാകുന്നത്. മാത്രമല്ല, കഴിഞ്ഞ ആറ് മാസത്തില്‍ പണപ്പെരുപ്പം പ്രതിമാസം 4 ശതമാനത്തില്‍ താഴെയാണ്. ശരാശരി 3 ശതമാനത്തില്‍ താഴെയും.

ഭക്ഷ്യ വിലക്കയറ്റം -1.8 ശതമാനത്തില്‍ നെഗറ്റീവായി തുടര്‍ന്നാണ് മൊത്തം പണപ്പെരുപ്പ സൂചികയെ സഹായിച്ചത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസത്തിലാണ് ഭക്ഷ്യവിലകയറ്റം നെഗറ്റീവാകുന്നത്. ജുണില്‍ -1.1 ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം.

പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍,മുട്ട, പഞ്ചസാര, ഗതാഗതചെലവുകള്‍ എന്നിവയിലെ ഇടിവാണ് മൊത്തം ഭക്ഷ്യവില കുറച്ചത്. ജൂലൈയിലെ ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 2019 ജനുവരിയ്ക്ക് ശേഷമുള്ള താഴ്ന്ന നിരക്കാണ്.

ഗ്രാമങ്ങളിലെ പണപ്പെരുപ്പം 1.72 ശതമാനത്തില്‍ നിന്നും 1.18 ശതമാനമായും നഗരങ്ങളിലെ പണപ്പെരുപ്പം 2.56 ശതമാനത്തില്‍ നിന്നും 2.05 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പണനയത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 3.1 ശതമാനമായി കുറച്ചിരുന്നു. നേരത്തെയുള്ള അനുമാനം 3.7 ശതമാനമായിരുന്നു.

രണ്ടാംപാദത്തില്‍ 2.1 ശതമാനം പണപ്പെരുപ്പമാണ് കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നത്. മൂന്നാംപാദത്തില്‍ 3.1 ശതമാനവും നാലാംപാദത്തില്‍ 4.4 ശതമാനം പ്രതീക്ഷിക്കപ്പെടുന്നു.

X
Top