
ന്യൂഡല്‍ഹി: വാഹന വില്‍പന സെപ്തംബറില്‍ 5.2 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. ഉത്സവ സീസണും ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇളവുകളും കാരണമാണിത്. ജിഎസ്ടി പരിഷ്‌ക്കരണം പ്രാബല്യത്തില്‍ വന്ന സെപ്തംബര്‍ 22 മുതലാണ് വില്‍പനയില്‍ വര്‍ദ്ധനവ് ദൃശ്യമായത്. ആദ്യ രണ്ടാഴ്ചയില്‍ പ്രകടനം മോശമായിരുന്നു.
ഉപഭോക്താക്കള്‍ നികുതി ഇളവുകള്‍ക്കായി കാത്തിരുന്നതിനാലാണിത്. കഴിഞ്ഞമാസത്തില്‍ ഇരചക്ര വാഹന വില്‍പന 6.5 ശതമാനവും പാസഞ്ചര്‍ വാഹന വില്‍പന 5.8 ശതമാനവുമുയര്‍ന്നു. നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ഒന്‍പതു ദിവസങ്ങളില്‍ 34 ശതമാനം വര്‍ദ്ധനവാണ് വില്‍പനയിലുണ്ടായത്.
വരും മാസങ്ങളിലും വില്‍പന ശക്തമായി തുടരുമെന്ന് ഡീലര്‍മാര്‍ കരുതുന്നു. ശരാശരിയിലും കൂടുതല്‍ മണ്‍സൂണ്‍ മികച്ച വിളവെടുപ്പിന് കാരണമാകുമെന്നും വായ്പാ വളര്‍ച്ച വര്‍ദ്ധിക്കുമെന്നും അവര്‍ പറഞ്ഞു. ഇതോടെ ഡിമാന്റ് ശക്തിപ്പെടും.