അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒരു ലക്ഷം കോടിയുടെ ഗവേഷണ, വികസന ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഗവേഷണ വികസനത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ആരംഭിച്ചിരിക്കയാണ് ഇന്ത്യ. എമേര്‍ജിംഗ് സയന്‍സ് & ടെക്‌നോളജി ഇന്നൊവേഷന്‍ കോണ്‍ക്ലേവ് (ESTIC) 2025 ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫണ്ട് പ്രഖ്യാപിച്ചത്. വലിയ സ്വാധീനം ചെലുത്തുന്ന, എന്നാല്‍ നഷ്ട സാധ്യതയുള്ള പദ്ധതികള്‍ക്ക് മൂലധന ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

സര്‍വകലാശാലകളിലുടനീളം ഗവേഷണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക പുരോഗതിയ്ക്കുമായി അനുസന്ധന്‍ ഗവേഷണ ഫൗണ്ടേഷനും സ്ഥാപിക്കും. ഈ ഫൗണ്ടേഷന്റെ പിന്തുണയോടെ ശാസ്ത്ര സാങ്കേതിക വകുപ്പാകും ആര്‍ഡിഐ സ്‌കീം ഫണ്ട് നിയന്ത്രിക്കുക.

കൃത്രിമബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, നൂതന ഉല്‍പ്പാദനം, ഊര്‍ജ്ജം, ആരോഗ്യ സാങ്കേതികവിദ്യകള്‍, സെമികണ്ടക്ടറുകള്‍, ബഹിരാകാശ ഗവേഷണം എന്നിവയ്ക്ക് ഫണ്ട് മുന്‍ഗണന നല്‍കുന്നു. ഇവയ്ക്കാവശ്യമായ മൂലധന ലഭ്യത ഉറപ്പാക്കുന്നതിലൂടെ നവീകരണം പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം.

രണ്ട് തലങ്ങളിലൂടെയാകും പ്രവര്‍ത്തനമെന്ന് ഡിഎസ്ടി സെക്രട്ടറി അഭയ് കരണ്ടിക്കര്‍ പറഞ്ഞു. കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിന് പകരം വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ടെക്നോളജി ഡെവലപ്പ്മെന്റ് ബോര്‍ഡ് തുടങ്ങിയ രണ്ടാം ലെവല്‍ മാനേജര്‍മാരിലൂടെ ഫണ്ട് റൂട്ട് ചെയ്യപ്പെടും. ഈ മാനേജര്‍മാരാണ് യോഗ്യരായ കമ്പനികളേയും സ്റ്റാര്‍ട്ടപ്പുകളേയും കണ്ടത്തി സാമ്പത്തിക സഹായം നല്‍കുക.

രണ്ട് തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കും. കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ദീര്‍ഘകാല വായ്പകള്‍ വഴിയും സ്റ്റാര്‍ട്ടപ്പുകളിലെ ഇക്വിറ്റി നിക്ഷേപം വഴിയും. യോഗ്യത നേടുന്നതിന്് കമ്പനികള്‍ പുനരുപയോഗ ഊര്‍ജ്ജം, ബയോടെക്, മെഡിക്കല്‍ ഉപകരണങ്ങള്‍,കൃത്രിമ ബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നൂതന ഗവേണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ഫണ്ടിന് ഉയര്‍ന്ന പരിധിയില്ല. വലിയ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. അതേസമയം മൊത്തം പ്രൊജക്ട് ചെലവിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഈ ഗ്രൂപ്പുകള്‍ സംഭാവന ചെയ്യേണ്ടിവരും. അപേക്ഷകള്‍ വേഗത്തില്‍ പ്രൊസസ് ചെയ്യപ്പെടുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ പ്രപ്പോസലുകള്‍ അംഗീകരിക്കപ്പെടുമെന്നും കരണ്ടിക്കര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഗവേഷണ, വികസന ചെലവിന്റെ 30-35 ശതമാനം മാത്രമാണ് സ്വകാര്യമേഖല സംഭാവന. അതേസമയം വികസിത രാഷ്ട്രങ്ങളില്‍ ഇത് 70 ശതമാനം വരെയാണ്.

X
Top