ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയുടെ സ്വന്തം ചിപ്പുകൾ സെപ്തംബറിലെത്തും

കൊച്ചി: ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ സെമികണ്ടക്‌ടർ ചിപ്പുകള്‍ സെപ്തംബർ-ഒക്ടോബർ മാസത്തില്‍ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ടെലികോം, ഉൗർജം എന്നീ മേഖലകളില്‍ ഉപയോഗിക്കുന്ന സെമികണ്ടക്‌ടർ സാങ്കേതികവിദ്യയായ ഗാലിയം നൈട്രേഡിന്റെ ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്കായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് സയൻസിന് 334 കോടി രൂപയുടെ ഗ്രാന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ടെലികോം കമ്ബോണന്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികള്‍ക്കായി പുതിയ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

പവർചിപ്പ് സെമികണ്ടക്‌ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും ടാറ്റ ഇലക്‌ട്രോണിക്സും ഗുജറാത്തിലെ ഡൊലേറയില്‍ ഇന്ത്യയുടെ ആദ്യ സെമികണ്ടക്‌ടർ ഫാബ് നിർമ്മിക്കുകയാണ്.

X
Top