ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി കുറഞ്ഞു. ജൂലൈയിലിത് 5.2 ശതമാനവും ജൂണില്‍ 5.6 ശതമാനവുമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MoSPI) പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) റിപ്പോര്‍ട്ടാണ് ഇക്കാര്യം  വ്യക്തമാക്കുന്നത്.

പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ അഞ്ച്മാസത്തെ താഴ്ന്ന നിരക്കായ 5.0 ശതമാനത്തിലെത്തി. സ്ത്രീകളുടെ തൊഴില്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആര്‍)
ജൂണിലെ 30.2 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 32 ശതമാനം.

നഗര പ്രദേശങ്ങളിലെ പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 5.9 ശതമാനമാണ്. ജൂണില്‍ 6.6 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഗ്രാമീണ മേഖലയില്‍ ഇത് 4.5 ശതമാനമായും കുറഞ്ഞു. ഗ്രാമീണ മേഖലയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ 5.1 ശതമാനമുണ്ടായിരുന്നത് ഓഗസ്റ്റില്‍ 4.3 ശതമാനമായി.

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ഡബ്ല്യുപിആര്‍ 33.6 ശതമാനത്തില്‍ നിന്നും 35.9 ശതമാനമായും നഗരപ്രദേശങ്ങളില്‍ 22..9 ശതമാനത്തില്‍ നിന്നും 23.8 ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്.

സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കും (LFPR) വര്‍ദ്ധനവ് രേഖപ്പെടുത്തി. ജൂണില്‍ 32% ആയിരുന്നത് ആഗസ്റ്റില്‍ 33.7% ആയി. ഗ്രാമീണ സ്ത്രീ എല്‍എഫ്പിആര്‍ 35.2% ല്‍ നിന്ന് 37.4% ആയി വര്‍ദ്ധിച്ചപ്പോള്‍ നഗരപ്രദേശങ്ങളിലെത് 25.2% ല്‍ നിന്ന് 26.1% ആയി ഉയര്‍ന്നു. ഇന്ത്യയിലെ മൊത്തം എല്‍എഫ്പിആര്‍ ആഗസ്റ്റില്‍ 55% ആണ്.ജൂണിലിത് 54.2% ആയിരുന്നു.

X
Top