ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡ് കവിയും – റോയിട്ടേഴ്‌സ് സര്‍വേ


ന്യൂഡല്‍ഹി: ഫെബ്രുവരി പണപ്പെരുപ്പം ജനുവരിയെ അപേക്ഷിച്ച് കുറയുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ. എങ്കിലും തുടര്‍ച്ചയായ രണ്ടാം മാസം അത് ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 6 ശതമാനത്തിലും അധികമാകും. 5.89-6.70 ശതമാനത്തിലായിരിക്കും ഫെബ്രുവരിയിലെ പണപ്പെരുപ്പമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും കരുതുന്നത്.

ഒരാള്‍ മാത്രം പണപ്പെരുപ്പം, ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 6 ശതമാനത്തില്‍ കുറയുമെന്ന് അഭിപ്രായപ്പെട്ടു.ജനുവരിയില് അനുഭവപ്പെട്ട ഭക്ഷ്യവില വര്‍ധനവിന് ഇക്കുറി ശമമുണ്ടാകും. അതേസമയം കുറഞ്ഞവിളവെടുപ്പ് വരും ദിവസങ്ങളില്‍ തോത് ഉയര്‍ത്തും.

കോര്‍ പണപ്പെരുപ്പത്തിലെ ഉയര്‍ച്ച ഫെബ്രുവരിയിലും തുടരും. അടുത്തവര്‍ഷത്തിലും ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം അടുക്കില്ലെന്ന് റോയിട്ടേഴ്‌സ് നടത്തിയ മറ്റൊരു സര്‍വേ കണ്ടെത്തി.തുടര്‍ച്ചയായ 10 മാസങ്ങളില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്റായ 6 ശതമാനത്തില്‍ കൂടുതലായ ശേഷം സിപിഐ പണപ്പെരുപ്പം നവംബര്‍,ഡിസംബര്‍, മാസങ്ങളില്‍ ഇടിവ് നേരിട്ടിരുന്നു.

യഥാക്രമം 5.88 ശതമാനവും 5.72 ശതമാനവുമായിരുന്നു ഈ മാസങ്ങളില്‍ കുറിച്ചത്. പിന്നീടത് ജനുവരിയില്‍ വീണ്ടും ഉയര്‍ന്നു.6.52 ശതമാനം സിപിഐ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ്) പണപ്പെരുപ്പമാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്.

X
Top