ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

പണപ്പെരുപ്പം വരും മാസങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ സഹിഷ്ണുതാ നിലവാരത്തിന് താഴെയാകും-ധനമന്ത്രാലയം

ന്യൂഡല്‍ഹി: പണപ്പെരുപ്പം, വരും മാസങ്ങളില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയ്ക്ക് ചുവടെയെത്തുമെന്ന് ധനകാര്യമന്ത്രാലയം.പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ചരക്ക് വിലകള്‍ ലഘൂകരിക്കപ്പെടുന്നതും പുതിയ ഖാരിഫ് വിളവെടുപ്പുമാണ് പണപ്പെരുപ്പത്തെ സഹായിക്കുക.

ഒക്ടോബര്‍, നവംബര്‍ മാസ വിളവെടുപ്പാണ് ഖാരിഫ്. സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് താഴെയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി തൊട്ട് രാജ്യത്തെ ചെറുകിട പണപ്പെരുപ്പം ആര്‍ബിഐ ടോളറന്‍സ് പരിധിയായ 6 ശതമാനത്തേക്കാള്‍ കൂടുതലാണ്.

6.77 ശതമാനമായി കുറഞ്ഞെങ്കിലും ഒക്ടോബറിലും പരിധി ലംഘിച്ചു. മാന്ദ്യം രാജ്യത്തിന്റെ കയറ്റുമതിയെ തളര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി, ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.

ആഗോള സാമ്പത്തിക ഞെരുക്കം വളര്‍ച്ചാ സാധ്യതകളെ ദുര്‍ബലപ്പെടുത്തി. വരും വര്‍ഷങ്ങളില്‍ മിതമായ വളര്‍ച്ചാ സാധ്യത മാത്രമാണുള്ളത്. അതേസമയം കോവിഡ് 19 നിയന്ത്രണങ്ങള്‍ നീക്കിയതും ചില്ലറ വില്‍പ്പനയിലെ വളര്‍ച്ചയും വരും പാദങ്ങളില്‍ തൊഴില്‍ വളര്‍ച്ച ഉറപ്പുവരുത്തും, സാമ്പത്തിക റിപ്പോര്‍ട്ടില്‍ കേന്ദ്രം പറയുന്നു.

X
Top