തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വ്യവസായിക വളര്‍ച്ച ഫെബ്രുവരിയില്‍ 5.6 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഫെബ്രുവരിയില്‍ 5.6 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഏപ്രില്‍ 12 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 5.2 ശതമാനമായിരുന്നു വളര്‍ച്ച.

5.6 ശതമാനത്തില്‍ വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണ്. 5.8 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടിയിരുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പതിനൊന്ന്‌ മാസങ്ങളില്‍ വ്യാവസായിക വളര്‍ച്ച മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കുറഞ്ഞു.

2021-22 ല്‍ ഈ കാലയളവില്‍ 12.5 ശതമാനമുണ്ടായിരുന്ന വളര്‍ച്ച 2022-23 ല്‍ 5.5 ശതമാനമായി ചുരുങ്ങുകയായിരുന്നു.

കണക്കുകള്‍ പ്രകാരം 2023 ഫെബ്രുവരിയില്‍ ഉല്‍പ്പാദനം 5.3% വര്‍ദ്ധിച്ചു. ഖനന ഉല്‍പ്പാദനം 4.6% ഉം വൈദ്യുതി ഉല്‍പ്പാദനം 8.2% ഉം ഉയര്‍ന്നു. 2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 11 മാസ കാലയളവില്‍, ഉല്‍പ്പാദനം 4.9 ശതമാനമാണ് വളര്‍ന്നത്.

ഖനനം 5.7 ശതമാനവും വൈദ്യുതി 10 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

X
Top