സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഇന്ത്യയുടെ വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്ന്നേക്കും

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ(India) ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ(ജിഡിപി/gdp) വളർച്ച നിരക്ക് 6.5 ശതമാനത്തിലേക്ക് താഴുമെന്ന് പ്രവചനം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വളർച്ച നിരക്ക് കുറഞ്ഞാൽ മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക്(Reserve Bank) തയ്യാറായേക്കും.

വ്യാവസായിക, കാർഷിക മേഖലകളിലെ തളർച്ച ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

പൊതു തിരഞ്ഞെടുപ്പും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന, സേവന മേഖലകളിൽ തളർച്ച സൃഷ്ടിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ 7.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

X
Top