
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം, സെപ്തംബര്‍ 26 ന് അവസാനിച്ച ആഴ്ചയില്‍ 2.334 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 700.236 ബില്യണ്‍ ഡോളറായി. മുന്‍ ആഴ്ചയില്‍ ഫോറക്‌സ് റിസര്‍വ് 396 ദശലക്ഷം ഡോളര്‍ ഇടിഞ്ഞ് 702.57 ബില്യണ്‍ ഡോളറായിരുന്നു.
വിദേശ നാണ്യ ആസ്തി, ശേഖരത്തിലെ പ്രധാന ഭാഗം 4.393 ബില്യണ്‍ ഇടിഞ്ഞ് 581.757 ബില്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണ ശേഖരം 2.238 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 95.017 ബില്യണ്‍ ഡോളറും സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 90 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.789 ബില്യണ്‍ ഡോളറുമായി.
ഐഎംഎഫില്‍ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 89 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 4.673 ബില്യണ്‍ ഡോളറായിട്ടുണ്ട്. രൂപയുടെ ഇടിവ് തടയാന്‍ വിദേശ നാണ്യ സ്പോട്ട് വിപണിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളര്‍ വില്‍ക്കുന്നുണ്ട്.
ഇതാണ് വിദേശ നാണ്യ ആസ്തിയില്‍ പ്രതിഫലിച്ചത്.