ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2.1 ലക്ഷം കോടി കവിഞ്ഞ് കേന്ദ്രത്തിന്റെ ധനക്കമ്മി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-മേയില്‍ 2.10 ലക്ഷം കോടി രൂപയിലെത്തിയെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സി.ജി.എ) വ്യക്തമാക്കി.

2023-24ലെ ബജറ്റ് ഉന്നമിടുന്ന മൊത്തം ധനക്കമ്മിയുടെ 11.8 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലത്ത് ധനക്കമ്മി 12.3 ശതമാനമായിരുന്നു.

നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന ആകെ ധനക്കമ്മി 17.86 ലക്ഷം കോടി രൂപയാണ് (ജി.ഡി.പിയുടെ 5.9 ശതമാനം). 2022-23ല്‍ ധനക്കമ്മി ജി.ഡി.പിയുടെ 6.4 ശതമാനമായിരുന്നു.

X
Top