
ന്യൂഡല്‍ഹി: ഇന്ത്യയുടെ ധനക്കമ്മി 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ് വര്‍ധിച്ചതോടെയാണിത്. 2.81 ട്രില്യണ്‍ രൂപ അഥവാ വാര്‍ഷിക അനുമാനത്തിന്റെ 17.9 ശതമാനമാണ് ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ കേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി.
മുന്‍വര്‍ഷത്തെ സമാന കാളയളവില്‍ ധനക്കമ്മി 1.36 ട്രില്ല്യണ്‍ രൂപയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (Q1FY26) കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ് (കാപക്സ്) 2.75 ട്രില്യണ്‍ രൂപയിലെത്തിയിട്ടുണ്ട്. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 24.5 ശതമാനമാണ്.
സര്‍ക്കാറിന്റെ ദൈനം ദിന ചെലവുകളായ റവന്യൂ എക്‌സ്‌പെന്‍ഡീച്ച്വര്‍ 24 ശതമാനമുയര്‍ന്ന് 9.47 ട്രില്യണ്‍ രൂപയായി. ഇതോടെ മൊത്തം ചെലവ് 24.1 ശതമാനമുയര്‍ന്ന് 12.2 ട്രില്യണ്‍ രൂപ.
അതേസമയം മൊത്തം വരുമാനം 9.41 ട്രില്യണ്‍. ഇതില്‍ നെറ്റ് നികുതി വരുമാനം 5..4 ട്രില്യണ്‍ രൂപയും നികുതിയേതര വരുമാനമായ 3.73 ട്രില്യണ്‍ രൂപയും പെടും. മൊത്തം വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 26.9 ശതമാനമാണ്.
മുന്‍വര്‍ഷത്തിലെ സമാനകാലയളവില്‍ മൊത്തം വരുമാനം 8.34 ട്രില്യണ്‍ രൂപയായിരുന്നു.