ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: യൂറോപ്യന്‍ കൂട്ടായ്മയായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (ഇഎഫ്ടിഎ) ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍ 2025 ഒക്ടോബര്‍ 1 ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (ടെപ്പ) എന്ന് വിളിക്കപ്പെടുന്ന ഈ കരാര്‍, ഇന്ത്യയും നാല് ഇഎഫ്ടിഎ അംഗ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയും തമ്മിലാണ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്ത ഒരു യൂറോപ്യന്‍ ഗ്രൂപ്പുമായി ഇന്ത്യ സമഗ്രമായ ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമായാണ്.

കരാര്‍ പ്രകാരം, ഇഎഫ്ടിഎ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഏകദേശം 80 ശതമാനം സാധനങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ നീക്കം ചെയ്തു.പകരമായി, ഇന്ത്യന്‍ കയറ്റുമതിയുടെ 99 ശതമാനത്തിനും ഇഎഫ്ടിഎ രാജ്യങ്ങള്‍ തീരുവ ചുമത്തില്ല.ആഭ്യന്തര ഉല്‍പാദകരെ സംരക്ഷിക്കുതിനായി കൃഷി, പാലുല്‍പ്പന്നം തുടങ്ങിയ സെന്‍സിറ്റീവ് മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. 2.5 ട്രില്യണ്‍ യുഎസ് ഡോളറിലധികം ജിഡിപി ഉള്ള ഇന്ത്യയും ഇഎഫ്ടിഎ മേഖലയും തമ്മിലുള്ള വ്യാപാരം ഇരുകക്ഷികള്‍ക്കും ഗുണകരമാണ്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനുള്ള ഇഎഫ്ടിഎ രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് കരാറിന്റെ പ്രധാന സവിശേഷത. നിക്ഷേപം രണ്ട് ഘട്ടങ്ങളിലായിരിക്കും. ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ യുഎസ് ഡോളറും, തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു 50 ബില്യണ്‍ യുഎസ് ഡോളറും. നിക്ഷേപം രാജ്യത്ത് ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കാക്കുന്നു.

ഇഎഫ്ടിഎ ബ്ലോക്കിനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 1.97 ബില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങള്‍ ഇഎഫ്ടിഎ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.ഇതിന്റെ ഏകദേശം 75 ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ്. അതേ കാലയളവില്‍, ഇഎഫ്ടിഎ യില്‍ നിന്ന് 22.44 ബില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യ വാങ്ങി.ഇറക്കുമതിയുടെ 97 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നായിരുന്നു. ഈ വ്യാപാര അസന്തുലിതാവസ്ഥ 120.47 ബില്യണ്‍ യുഎസ് ഡോളറിന്റെ കമ്മിക്ക് കാരണമായി.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ചാണ് കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇഎഫ്ടിഎ അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

യൂറോപ്യന്‍ വിപണികളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിലൂടെ ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കും.താരിഫ് കുറയ്ക്കലിനൊപ്പം ദീര്‍ഘകാല നിക്ഷേപ പ്രതിബദ്ധതകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാറുകള്‍ രൂപപ്പെടുത്തുന്നത്. ഇത് ഇന്ത്യയുടെ വ്യാപാരതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നു. മാതൃക, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വര്‍ദ്ധനവും ലക്ഷ്യമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

കരാര്‍, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, എഞ്ചിനീയറിംഗ് വ്യാപാരികള്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള യൂറോപ്യന്‍ വിപണികള്‍ പ്രാപ്തമാക്കും. ഇഎഫ്ടിഎ നിക്ഷേപകര്‍ക്ക്, ഇന്ത്യന്‍ ഉപഭോക്തൃ വിപണി സ്വായത്തമാക്കാനാകും.

വളരുന്ന സമ്പദ്വ്യവസ്ഥ, സ്ഥിരതയുള്ള നിക്ഷേപ അന്തരീക്ഷം എന്നിവയാണ് ഇന്ത്യയുടെ പ്രത്യേകത. കരാറിന്റെ വിജയം ഇരുപക്ഷവും വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും.

X
Top