ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മാനുഫാക്ച്വറിംഗ് പ്രവര്‍ത്തനങ്ങള്‍ 18 വര്‍ഷത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: യുഎസ് തീരുവ പ്രാബല്യത്തില്‍  വന്ന ഓഗസ്റ്റില്‍ ഇന്ത്യയുടെ മാനുഫാക്ച്വറിംഗ് മേഖല പ്രവര്‍ത്തനങ്ങള്‍ 17 വര്‍ഷത്തെ ഉയരത്തിലെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 59.3 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയില്‍ 59.1 ആയിരുന്നു റീഡിംഗ്.

മൂന്നാമത്തെ മാസവും സൂചിക 58 ന് മുകളിലായത് ഉയര്‍ന്ന ഡിമാന്റിനേയും സുസ്ഥിരമായ ഉത്പാദനത്തേയും കുറിച്ചു. ബാഹ്യസമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള മേഖലയുടെ ശക്തിയും വെളിവായി.

ഇന്‍പുട്ട് ചെലവുകളില്‍ നേരിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും  കമ്പനികളുടെ വാങ്ങല്‍ വേഗത 16 മാസത്തെ ഉയരത്തിലെത്തിയിട്ടുണ്ട്. തൊഴില്‍ സൃഷ്ടിയ്ക്കുന്നതും തുടര്‍ന്നു.ഏഷ്യന്‍, യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്നും യുഎസില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ ലഭ്യമായതായി കയറ്റുമതി വ്യാപാരികള്‍ പറയുന്നു.

ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം ആദ്യപാദത്തില്‍ 7..7 ശതമാനമായി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷത്തിലെ സമാന പാദത്തില്‍ 7.6 ശതമാനമായ സ്ഥാനത്താണിത്.

50 ന് മുകളിലുള്ള പിഎംഐ സ്‌ക്കോര്‍ വളര്‍ച്ചയേയും താഴെയുള്ളത് വളര്‍ച്ചാരാഹിത്യത്തേയുമാണ് കുറിക്കുന്നത്.

X
Top