കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 7.6 ബില്യണ്‍ ഡോളറിന്റേതായി. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. മെയ് മാസത്തിലാണ് കയറ്റുമതി ഉയര്‍ന്നത്. 1.63 ബില്യണ്‍ ഡോളര്‍.

പ്രധാനമായും ഊര്‍ജ്ജം, ഇലക്ട്രോണിക്‌സ്, കാര്‍ഷികോത്പന്നങ്ങള്‍ എന്നിവയാണ് രാജ്യം കയറ്റി അയക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ ഇരട്ടിയിലധികം വളര്‍ന്ന് 883 മില്യണ്‍ ഡോളറിന്റേതായപ്പോള്‍ ഇലക്ട്രോണിക്‌സ് ചരക്കുകള്‍ 521 മില്യണ്‍ ഡോളറിന്റെതും രാസവസ്തുക്കള്‍ 335.1 മില്യണ്‍ ഡോളറുമാണ്.

ഏപ്രിലില്‍ 1.39 ബില്യണ്‍ ചരക്കുകളും ജൂണില്‍ 1.38 ബില്യണ്‍ ചരക്കുകളും ജൂലൈയില്‍ 1.35 ബില്യണ്‍ ചരക്കുകളും കയറ്റുമതി ചെയ്തു. 2024 ജൂലൈയില്‍ 1.06 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്.

ഇരു ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സമതുലിതമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 സാമ്പത്തികവര്‍ഷത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 99.2 ബില്യണ്‍ ഡോളറായിരുന്നു.

മരുന്നുകള്‍, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടറുകള്‍, ഉപകരണങ്ങള്‍, വ്യാവസായികോത്പന്നങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്ക് എന്നിവ ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു.

X
Top