
ന്യഡല്‍ഹി: കനത്ത മഴയും ദുര്‍ബലമായ ആവശ്യകതയും കാരണം ഇന്ത്യയുടെ വൈദ്യുതി ഉത്പാദനം ഒക്ടോബറില്‍ ഗണ്യമായി കുറഞ്ഞു. ഗ്രിഡ്- ഇന്ത്യ കണക്കുകള്‍ പ്രകാരം ഒക്ടോബറിലെ ഉത്പാദനം 142.45 ബില്യണ്‍ കിലോവാട്ട് മണിക്കൂറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം കുറവ്.
മാത്രമല്ല. കോവിഡാനന്തരം സംഭവിച്ച വലിയ ഇടിവുമായി ഇത്. പല കോണുകളിലും ദൃശ്യമായ അസാധാരണ മഴയാണ് ഉത്പാദനം കുറച്ചത്. തണുത്ത കാലാവസ്ഥ എയര്‍ കണ്ടീഷനിംഗിന്റെയും കൂളിംഗ് സിസ്റ്റങ്ങളുടേയും ആവശ്യകത കുറച്ചു. ഇത് മൊത്തം ഡീമാന്റിനെ ബാധിച്ചു. കൂടാതെ ഉത്സവ അവധി, പ്രവര്‍ത്തി ദിവസങ്ങള്‍ കുറച്ചതും ബാധിച്ചു.
താപ വൈദ്യുതി ഉത്പാദനം ഏതാണ്ട് 75 ശതമാനമാണ് കുറവ് വന്നത്. കോള്‍ ഇന്ത്യയുടെ ഉത്പാദനം 10 ശതമാനം ഇടിഞ്ഞു. പവര്‍ സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുന്ന കല്‍ക്കരിയുടെ അളവില്‍ ആറ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്.
അതേസമയം സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ശക്തമായ വളര്‍ച്ച പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം 30.2 ശതമാനം വര്‍ദ്ധിച്ച് 19.75 ബില്യണ്‍ കിലോവാട്ട്-മണിക്കൂറിലെത്തി.. മേഖലയിലെ ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകളുടെ സ്വാധീനം ഇത് വ്യക്തമാക്കുന്നു.






