കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ മുഖ്യ വ്യവസായ മേഖലകളിൽ 12% വളർച്ച

ന്യൂഡൽഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ ആഗസ്റ്റിൽ 12.1 ശതമാനം മൊത്തം വളർച്ച നേടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വളർച്ച കുറവായിരുന്നു.

കൽക്കരി, ക്രൂഡ് ഓയിൽ, സ്റ്റീൽ, സിമന്റ്, വൈദ്യുതി, രാസവളങ്ങൾ, റിഫൈനറി ഉത്‌പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയെയാണ് ഇന്ത്യയുടെ എട്ട് മുഖ്യവ്യവസായ മേഖലകളായി കണക്കാക്കുന്നത്.

ജൂലായിലെ കണക്ക് 8.0 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി പുതുക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റിൽ പ്രധാന മേഖലയുടെ വളർച്ച 4.2 ശതമാനമായിരുന്നു.

ഏപ്രിൽ-ആഗസ്റ്റ് മാസങ്ങളിൽ, മുഖ്യ മേഖലകളുടെ ഉത‌്‌പാദന വളർച്ച 7.7 ശതമാനമാണ്. 2022-23ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇത് 10.0 ശതമാനമാണ്.

മേഖല തിരിച്ചുള്ള വളർച്ച

സിമന്റ് (18.9 ശതമാനം), കൽക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), സ്റ്റീൽ (10.9 ശതമാനം), പ്രകൃതി വാതകം (10.0 ശതമാനം) എന്നിങ്ങനെ അഞ്ച് മുഖ്യ വ്യവസായങ്ങൾ ആഗസ്റ്റിലെ ഉത്‌പാദനത്തിൽ ഇരട്ട അക്ക വളർച്ച നേടി.

ആഗസ്റ്റിലെ കൽക്കരിയുടെയും വൈദ്യുതിയുടെയും ഉത്പാദനത്തിലെ വർദ്ധന 14 മാസത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ്. അതേസമയം സിമന്റ് 9 മാസ കാലയളവിലെയും പ്രകൃതി വാതകം 18 മാസങ്ങളിലെയും ഉയർന്ന വളർച്ച നേടി.

റിഫൈനറി ഉത്‌പാദനം ജൂലായിലെ 3.6 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി വർദ്ധിച്ചു. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്നതാണിത്.

ക്രൂഡ് ഓയിൽ ഉത്‌പാദനത്തിൽ 2.1 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 14 മാസങ്ങൾക്കിടെ ആദ്യമായി ജൂലായിലാണ് ക്രൂഡ് ഉത്‌പാദനം വളർച്ച പ്രകടമാക്കിയത്. എന്നാൽ രാസവള മേഖല ജൂലായിലെ 3.3 ശതമാനത്തിൽനിന്ന് ആഗസ്റ്റിൽ 1.8 ശതമാനം കുറഞ്ഞ ഉത്പാദന വളർച്ചയാണ് രേഖപ്പെടുത്തിയത്.

X
Top