പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച ഓഗസ്റ്റില്‍ 6.3 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ ഒരുമിച്ച് ഓഗസ്റ്റില്‍ 6.3 ശതമാനം വളര്‍ച്ച നേടി. ജൂലൈയിലിത് 3.7 ശതമാനമായിരുന്നു.

കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിദത്ത വാതകം, പെട്രോളിയം റിഫൈനറി ഉത്പന്നങ്ങള്‍,വളങ്ങള്‍,സ്റ്റീല്‍,സിമന്റ്, വൈദ്യുതി എന്നിവയാണ് ഈ വ്യവസായങ്ങള്‍. മൊത്തം വ്യാവസായികോത്പാദന സൂചികയില്‍ (ഐഐപി) ഇവയുടെ വിഹിതം 40.27 ശതമാനമാണ്.

സ്റ്റീല്‍ ഉത്പാദനമാണ് ഓഗസ്റ്റില്‍ കൂടുതല്‍ വളര്‍ച്ച നേടിയത്. 14.2 ശതമാനം. ഏപ്രില്‍ തൊട്ട് ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിലെ സ്റ്റീല്‍ ഉത്പാദന വളര്‍ച്ച 10.4 ശതമാനമാണ്. കല്‍ക്കരി ഉത്പാദനം ഓഗസ്റ്റില്‍ 11.4 ശതമാനം വളര്‍ന്നപ്പോള്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഉത്പാദനം 0.7 ശതമാനം ഇടിഞ്ഞു.

സിമന്റ് ഉത്പാദനത്തില്‍  6.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രകടമായത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള വളര്‍ച്ച 8.4 ശതമാനം. വൈദ്യുതി ഉത്പാദനവളര്‍ച്ച ഓഗസ്റ്റില്‍ 3.1 ശതമാനവും ഏപ്രില്‍ -ഓഗസ്റ്റ് കാലയളവില്‍ 0.5 ശതമാനവും. വളത്തിന്റെ ഉത്പാദനം യഥാക്രമം 3.1 ശതമാനം, 8.4 ശതമാനം,പെട്രോളിയം ഉത്പാദന വളര്‍ച്ച യഥാക്രമം 3 ശതമാനം,0.4 ശതമാനം എന്നിങ്ങനെയുമാണ്. അസംസ്‌കൃത എണ്ണ ഉത്പാദനം യഥാക്രമം 2.2 ശതമാനം, 2.5 ശതമാനം പ്രകൃതിദത്ത വാതക ഉത്പാദനം യഥാക്രമം 3.2 ശതമാനം,2.6 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു.

പ്രധാന വ്യവസായങ്ങളുടെ ഉത്പാദനം വളര്‍ച്ച ജൂൂലൈയില്‍ 3.7 ശതമാനമായിരുന്നു. ഓഗസ്റ്റിലെ പ്രകടനം വ്യാവസായിക മേഖല പുനരുജ്ജീവനം സൂചിപ്പിക്കുന്നു.

X
Top