തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

5ജി വേഗത്തിൽ ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ 5ജി നെറ്റ്വർക് വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്തള്ളിയെന്നാണ് സ്പീഡ് ടെസ്റ്റ് സൈറ്റായ ‘Ookla’ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങൾ ഇന്ത്യ മുകളിലേക്കു കയറി. ഇപ്പോൾ പത്താം സ്ഥാനത്താണ്. യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുകളിൽ. മലേഷ്യ മൂന്നാം സ്ഥാനത്ത്. പിന്നീട് ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു. സിംഗപ്പൂർ ഒൻപതാം സ്ഥാനത്താണ്.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതിൽ കടന്നുള്ള യാത്രയിലാണു ലോകം. ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങി അതിനവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുന്നു.

ഈ സാങ്കേതികവിപ്ലവത്തിൽ വലിയ പ്രാധാന്യമാണ് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന സാങ്കേതികവിദ്യയായ 5ജിക്കുള്ളത്.

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെയും തിരക്കിലാണ്.

X
Top