ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഇന്ത്യക്കാരുടെ ഇവി പ്രേമം കൂടുന്നു

ലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുന്നു എന്നത് കഴിഞ്ഞ കാലമെത്രയും ആലങ്കാരികമായി പറഞ്ഞതായിരുന്നുവെങ്കിൽ ഇന്ന് ആ വാക്കുകൾ അർത്ഥവത്താക്കി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണി.

പത്തുവർഷത്തിൽ രാജ്യത്തെ വാഹന വിപണിയിൽ നിർണായക ശക്തിയായി ഇലക്ട്രിക് വാഹനങ്ങൾ മാറണമെന്നതായിരുന്നു ഗവണ്മെന്റിന്റെ ആഹ്വാനം. അത് അക്ഷരാർത്ഥത്തിൽ ചെവികൊണ്ടിരിക്കുകയാണ് രാജ്യത്തെ വാഹന ഉപഭോക്താക്കളെന്നു കഴിഞ്ഞ അഞ്ചു വർഷത്തെ വിൽപന കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

2024 നെ അപേക്ഷിച്ച്, 2025 ൽ 77 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട് ഇലക്ട്രിക് വാഹന വിപണി. കണക്കുകൾ പ്രകാരം 2024 ൽ 99875 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലെത്തിയതെങ്കിൽ കഴിഞ്ഞ വർഷത്തിൽ ലക്ഷം യൂണിറ്റുകൾ കടക്കാൻ ഇ വി വിപണിയ്ക്ക് കഴിഞ്ഞു. മൊത്തം 176815 യൂണിറ്റ് വാഹനങ്ങളാണ് 2025 ൽ മാത്രം വിറ്റിരിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു എന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ.

ഇന്ത്യയിൽ ഫോസിൽ ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപനയിൽ മാരുതിയാണ് മുമ്പിലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ അപ്രമാദിത്തം ടാറ്റയ്ക്ക് അവകാശപ്പെട്ടതാണ്.

70004 ഇ വി കളാണ് ടാറ്റയിൽ നിന്നും 2025 ൽ മാത്രം നിരത്തിലെത്തിയത്. വിൽപന കണക്കിൽ മുന്നിൽ നിൽക്കുന്നത് ടാറ്റയിൽ നിന്നും ആദ്യം പുറത്തിറങ്ങിയ ഇലക്ട്രിക് മോഡലായ നെക്‌സോൺ ഇ വി യാണ്. തൊട്ടടുത്ത സ്ഥാനം ടിയാഗോ ഇ വിയ്ക്കാണ്. സാധാരണക്കാർക്കും ഉൾകൊള്ളാൻ കഴിയുന്ന വിലയും ചാർജിങ് സംവിധാനങ്ങൾ വിപുലീകരിച്ചതുമാണ് ടാറ്റയുടെ ഈ നേട്ടത്തിന് പുറകിലെടുത്തു പറയേണ്ട കാര്യങ്ങൾ.

ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ടാറ്റയ്ക്ക് പുറകിലെത്തിയിരിക്കുന്നത് ജെ എസ് ഡബ്ള്യു എം ജി ആണ്. 51387 വാഹനങ്ങളാണ് എം ജി നിരത്തിലെത്തിച്ചത്. 2024 നെ അപേക്ഷിച്ച് 135 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞു.

ഈ നേട്ടത്തിനു എം ജി യെ പ്രധാനമായും സഹായിച്ചത് വിൻഡ്സർ ഇ വിയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിൻഡ്സർ ഇ വി കൂടാതെ, എം9, സൈബർസ്റ്റർ, ഇസഡ്എസ് ഇവി, കോമറ്റ് തുടങ്ങിയ വാഹനങ്ങളും കമ്പനിയുടെ ഈ ഇലക്ട്രിക് യാത്രയ്ക്ക് ഏറെ സംഭാവന നൽകിയവരാണ്.

ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയ്ക്കും വലിയ വളർച്ചയാണ് 2025 സമ്മാനിച്ചത്. 370 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ കഴിഞ്ഞ വർഷത്തിൽ കമ്പനിയ്ക്ക് കഴിഞ്ഞു. 33513 യൂണിറ്റുകളാണ് 2025 ൽ മഹീന്ദ്രയിൽ നിന്നും ഉപഭോക്താക്കളെ തേടിയെത്തിയത്.

2024 ൽ അത് 6757 എന്നറിയുമ്പോൾ ഊഹിക്കാമല്ലോ കമ്പനിയുടെ നേട്ടത്തിന്റെ ആഴം. 2025 ൽ ഇലക്ട്രിക് വാഹനങ്ങളിലൂടെ വിപണി പിടിച്ചവരിൽ ഹ്യുണ്ടേയ്‌യും ബി വൈ ഡിയും കിയയുമുണ്ട്. യഥാക്രമം 6726, 5402, 2398 എന്നിങ്ങനെയാണ് വിൽപന കണക്കുകൾ.

X
Top