കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 288.99 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 54615.38 ലും നിഫ്റ്റി 77.80 പോയിന്റ് അഥവാ 0.48 ശതമാനം നേട്ടത്തില്‍ 16344 ലുമാണ് തുടക്കം കുറിച്ചത്. വാഹനം, റിയാലിറ്റി മേഖലകള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ ഉയരം കുറിച്ചപ്പോള്‍ ലോഹ സൂചിക 8 ശതമാനം കുറവ് രേഖപ്പെടുത്തി.
മൊത്തം 1543 ഓഹരികള്‍ മുന്നേറുന്നു. 1266 ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ട്. 150 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. നിഫ്റ്റിയില്‍ മാരുതി സുസുക്കി, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്‌സ്, അപോളോ ഹോസ്പിറ്റല്‍ എന്നിവ നേട്ടത്തിലായി.
അതേസമയം ഐടിസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടം രേഖപ്പെടുത്തുന്നു. സെന്‍സെക്‌സില്‍ മാരുതി സുസുക്കി, ടൈറ്റന്‍ കമ്പനി, ഏഷ്യന്‍ പെയ്ന്റ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവയാണ് ലാഭത്തില്‍. റിലയന്‍സ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഐടിസി, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടത്തിലുമാണ്.
വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ദീര്‍ഘനാളായി ഇടവിലായിരുന്ന എസ് ആന്റ് പി500 വെള്ളിയാഴ്ച തിരിച്ചുകയറിയത് കരടികളുടെ പിടി അയയുന്നതിന്റെ സൂചനയാണ്.

X
Top