
ന്യൂഡല്‍ഹി: മാക്രോ ഇക്കണോമിക് സമ്മര്‍ദ്ദവും ഫണ്ടിംഗ് കുറവും കാരണം മാന്ദ്യമനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍-എ-സര്‍വീസ് (സാസ്) കുതിപ്പിനൊരുങ്ങുന്നു. 2026 അവസാനത്തോടെ 26 ബില്യണ്‍ ഡോളര്‍ വരുമാനത്തിലെത്താന്‍ മേഖലയ്ക്കാകുമെന്ന് വിസി സ്ഥാപനമായ ചിറാറ്റെയും മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, അഡൈ്വസറി സ്ഥാപനമായ സിനോവും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു. നിലവിലുള്ളതിന്റെ 2.5 മടങ്ങ് അധികമാണിത്.
”മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രക്ഷുബ്ധമായ സമയത്തെ നേരിടാന്‍ ഇന്ത്യന്‍ സാസ് വ്യവസായം പഠിച്ചു. സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം സ്ഥാപകരും അടുത്ത 12 മാസത്തിനുള്ളില്‍ വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു,” റിപ്പോര്‍ട്ട് അറിയിച്ചു.
പ്രവര്‍ത്തനവും മൂലധന കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ഇന്ത്യന്‍ സാസ് കമ്പനികള്‍ വളര്‍ച്ച (വരുമാനം സൃഷ്ടിക്കല്‍) ഇരട്ടിയാക്കുകയാണ്. ഇന്ത്യന്‍ സാസ് ഇക്വിറ്റി ഫണ്ടിംഗ് 2022 ല്‍ 30 ശതമാനം ഉയര്‍ന്ന് 419 മില്യണ്‍ ഡോളറിലെത്തി.2,780 ഇടപാടുകള്‍ വഴിയാണിത്.
ഇതില്‍ സീഡ്-സ്‌റ്റേജ് ഫണ്ടിംഗ് 1.5 മടങ്ങ് വര്‍ദ്ധനവും പ്രാരംഭ ഘട്ട ഫണ്ടിംഗ് 1.6 മടങ്ങ് വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയത്. മാത്രമല്ല, 2019 നെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികം ധനസഹായം നേടാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 47 ശതമാനം സിഎജിആര്‍ വളര്‍ച്ച.
അതേസമയം പൊതുവിപണിയില്‍ മൂല്യമിടിവ് നേരിടുന്നത് കമ്പനികളുടെ ഫണ്ടിംഗ് കുറയ്ക്കുന്നുണ്ട്. വരുന്ന 12-18 മാസങ്ങളില്‍ മൂല്യമിരട്ടിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.നവീകരണത്തിന് നേതൃത്വം നല്‍കുന്ന ഡെവ്ഓപ്‌സ്, സൈബര്‍ സെക്യൂരിറ്റി, വെര്‍ട്ടിക്കല്‍ സാസ് എന്നീ മേഖലകളും നേട്ടത്തിന്റെ പാതയിലാണ്.






