തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യന്‍ എണ്ണകമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വിതരണത്തിനായി റഷ്യന്‍ എണ്ണ വാങ്ങി. കിഴിവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഈ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും ജൂലൈയില്‍ വിട്ടുനിന്നിരുന്നു.

 റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക തീരുവ ഈ മാസം 27 ന് പ്രാബല്യത്തില്‍ വരികയാണ്. ഈ പശ്ചാത്തലത്തില്‍ കിഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റഷ്യ തയ്യാറായി. നിലവില്‍ ഫ്‌ലാഗ്ഷിപ്പ് യൂറല്‍സ് ബാരലൊന്നിന് 3 ഡോളറാണ്  റഷ്യ നല്‍കുന്ന ഡിസ്‌ക്കൗണ്ട്.

ഇതോടെ റഷ്യന്‍ എണ്ണ ആകര്‍ഷകമായി. ചൈനയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ ഉയര്‍ത്തിയിട്ടുണ്ട്. യൂറല്‍സിന് പുറമെ  വരാന്‍ഡെ, സൈബീരിയന്‍ ലൈറ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് റഷ്യന്‍ ക്രൂഡ് ഓയില്‍ ഗ്രേഡുകളും ഐഒസി വാങ്ങുന്നുണ്ട്.

രാജ്യത്തെ മുന്‍നിര റിഫൈനറായ ഐഒസി റഷ്യന്‍ എണ്ണവാങ്ങുന്നത് തുടരും.

X
Top