ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

വ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ 1.9 ശതമാനമായിരുന്ന ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂണില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനമായി കുറഞ്ഞു. ജൂലൈ 28 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വ്യാവസായിക വളര്‍ച്ചയും മന്ദഗതിയിലാണ്. ഏകദേശം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയായ 2 ശതമാനമായി അത് കുറഞ്ഞു.

കഴിഞ്ഞ മാസത്തെ 3.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.9 ശതമാനമായി വളര്‍ച്ച കൈവരിച്ചുകൊണ്ട് ഉല്‍പ്പാദന മേഖല മികച്ച പ്രകടനം കാഴ്ചവച്ചു.

അതേസമയം വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ (ഐഐപി) 40 ശതമാനം വഹിക്കുന്ന കോര്‍ മേഖല വളര്‍ച്ച ഒന്നാം പാദത്തില്‍ 1.3 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.3 ശതമാനമായിരുന്നു.

നിര്‍മ്മാണ സാമഗ്രികളുടെ മേഖല സര്‍ക്കാര്‍ മൂലധനത്തിന്റെ പിന്തുണയില്‍ മുന്‍ മാസത്തെ 6.7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ ഉല്‍പ്പന്ന വളര്‍ച്ച കഴിഞ്ഞ മാസത്തെ -0.9 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായും ഇന്റര്‍മീഡിയറ്റ് ഗുഡ്‌സ് വ്യവസായങ്ങള്‍ മെയ് മാസത്തിലെ 4.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായും വികസിച്ചിട്ടുണ്ട്.

മെയ് മാസത്തില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും നോണ്‍ ഡ്യൂറബിള്‍ ചരക്കുകകളുടെ സങ്കോചം തുടര്‍ന്നു. കഴിഞ്ഞ മാസത്തെ 1 ശതമാനത്തില്‍ നിന്ന് 0.4 ശതമാനമായി മേഖല ചുരുങ്ങുകയായിരുന്നു. അതേസമയം പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ സങ്കോചം 3 ശതമാനമായി വര്‍ദ്ധിച്ചു.

മൂലധന ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയില്‍ കഴിഞ്ഞ മാസത്തെ 13.3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുത്തനെ ഇടിവ് ഉണ്ടായി.

ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഒന്നാം പാദത്തില്‍ തണുപ്പന്‍ മട്ടിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചതിന് ശേഷം, പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ്വ്യവസ്ഥയ്ക്ക് വേഗത കുറയുന്നതായി അവര്‍ വിലയിരുത്തി.

X
Top