ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആഗോള വിപണികള്‍ ഇന്ത്യന്‍ സൂചികകളെ നിയന്ത്രിക്കുന്നു

മുംബൈ: ഏഷ്യന്‍,യൂറോപ്യന്‍ വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ ദുര്‍ബലമായത്, കോടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് (റീട്ടെയില്‍) മേധാവി, ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിച്ചു. ഇതോടെ നിക്ഷേപകര്‍ പിന്‍വാങ്ങുകയും സെന്‍സെക്‌സും നിഫ്റ്റിയും മാറ്റമില്ലാതെ തുടരുകയുമായിരുന്നു. അതേസമയം തിരഞ്ഞെടുത്ത ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമാണ്.

ആഗോള വിപണികള്‍ ആഭ്യന്തര വിപണികളെ നിയന്ത്രിക്കുന്നതായി ചൗഹാന്‍ ചൂണ്ടിക്കാട്ടുന്നു.അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് ദീര്‍ഘകാല പൊസിഷെനെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറല്ല. സാങ്കേതികമായി, 18650 അഥവാ 20 ദിന സിംപിള്‍ മൂവിംഗ് ആവറേജിലാണ് നിഫ്റ്റി പിന്തുണ തേടിയത്.

ഇവിടെ റെയ്ഞ്ച് ബൗണ്ട് പ്രവര്‍ത്തനം ദൃശ്യമാണ്. ഇന്‍ട്രാഡേ വ്യാപാരികളെ സംബന്ധിച്ചിടത്തോളം 18725 പ്രധാന റെസിസ്റ്റന്‍സും 18650 സപ്പോര്‍ട്ടുമാകും. 18725 ന് മുകളില്‍ സൂചിക 18800-18820 ലക്ഷ്യം വയ്ക്കുമ്പോള്‍ വില്‍പന സമ്മര്‍ദ്ദം നിഫ്റ്റിയെ 18600-18550 വരെ താഴ്ത്തും.

X
Top