ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കനത്ത ഇടിവ് നേരിട്ട് വിദേശ നാണ്യ ശേഖരം

ന്യൂഡല്‍ഹി: സെപ്തംബര്‍ 23 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 8.134 ബില്ല്യണ്‍ കുറഞ്ഞ് 537.518 ബില്ല്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 545.54 ബില്ല്യണ്‍ ഡോളറായിരുന്നു. വിദേശ നാണ്യ ആസ്തികള്‍ (എഫ്‌സിഎ) കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച നാണ്യ ശേഖരം കുറവ് രേഖപ്പെടുത്തിയത്.

സ്വര്‍ണ്ണകരുതലും ഇടിവിലാണ്. എഫ്‌സിഎ 7.688 ബില്ല്യണ്‍ കുറഞ്ഞ് 477.212 ബില്ല്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണകരുതല്‍ 300 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 37.886 ബില്ല്യണ്‍ ഡോളറായി. യുഎസ് ഇതര കറന്‍സികളായ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയവയുടെ ഡോളറിലുള്ള ഉയര്‍ച്ച അഥവാ താഴ്ചയുടെ പ്രഭാവമാണ് എഫ്‌സിഎ.

അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്) യില്‍ നിന്നും പിന്‍വലിക്കാവുന്ന പ്രത്യേക അവകാശം (സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ്എസ്ഡിആര്‍) 93 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 17.594 ബില്ല്യണ്‍ ഡോളറായി മാറിയെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറഞ്ഞു. ഐഎംഎഫിലെ ഇന്ത്യയുടെ കരുതല്‍ 54 മില്ല്യണ്‍ താഴ്ന്ന് 4.826 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്. രൂപയുടെ ഇടിവ് നികത്താനുള്ള ആര്‍ബിഐയുടെ നടപടികളും എണ്ണ ഇറക്കുമതിയ്ക്ക് ഡോളറില്‍ പണം നല്‍കുന്നതുമാണ് വിദേശ നാണ്യ കരുതലിനെ കുറക്കുന്നത്.

X
Top