അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

റിയല്‍ എസ്‌റ്റേറ്റ് രംഗത്തേയ്ക്കുള്ള മൂലധന ഒഴുക്കില്‍ 29 ശതമാനം വര്‍ധന

മുംബൈ: ആഗോള റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കോളിയേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്കുള്ള മൂലധന ഒഴുക്ക് 2025 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 29 ശതമാനം വര്‍ധിച്ചു. ആഗോള മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങളെ മറികടക്കുന്ന ഈ ഉയര്‍ച്ച, ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു.

കോളിയേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ലെ ആദ്യ പകുതിയില്‍ നിക്ഷേപസ്ഥാപനങ്ങള്‍ 3.0 ബില്യണ്‍ ഡോളറാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചത്. ഇതില്‍ ആഭ്യന്തര നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 48 ശതമാനമാണ്. അതായത് 53 ശതമാനം വര്‍ധനവോടെ 1.4 ബില്യണ്‍ ഡോളര്‍.

ആഗോള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാവില്‍സിന്റെ ഡാറ്റ പ്രകാരം, സ്വകാര്യ ഇക്വിറ്റി (PE) നിക്ഷേപ ഒഴുക്കിന്റെ 31 ശതമാനവും വാണിജ്യ ഓഫീസുകളിലേയ്ക്കായി. റീട്ടെയില്‍, റെസിഡന്‍ഷ്യല്‍ വിഭാഗങ്ങള്‍ യഥാക്രമം 23.4 ശതമാനവും 22.8 ശതമാനവും വിഹിതം നേടിയപ്പോള്‍ ഹോസ്പിറ്റാലിറ്റി, സ്റ്റുഡന്റ് ഹൗസിംഗ് എന്നിവ യഥാക്രമം 15 ശതമാനവും 1 ശതമാനവും നിക്ഷേപം ആകര്‍ഷിച്ചു.

ഇത് പോര്‍ട്ട്‌ഫോളിയോ വൈവിദ്യവത്ക്കരണത്തെ കുറിക്കുന്നു. 2025 ലെ ആദ്യ പകുതിയില്‍ മൊത്തത്തിലുള്ള പിഇ നിക്ഷേപങ്ങളില്‍ ഭൂമി ഇടപാടുകളുടെ പങ്ക് 40 ശതമാനമാണ്. നിര്‍ണ്ണായക രംഗമായ ഭവനമേഖലയും ഗണ്യമായ നിക്ഷേപശ്രദ്ധയാകര്‍ഷിച്ചതായി ഡാറ്റ കാണിക്കുന്നു.

X
Top