ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്തുമെന്ന് സിഇഎ നാഗേശ്വരന്‍

ന്യൂഡല്‍ഹി: യുഎസ് താരിഫ് പ്രതികൂല സാഹചര്യം തീര്‍ക്കുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) വി അനന്ത നാഗേശ്വരന്‍ പറഞ്ഞു. ഒന്നാംപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ജിഡിപി ഡിഫ്ലേറ്റര്‍ ദുര്‍ബലമായിട്ടും മികച്ച ജിഡിപി വളര്‍ച്ച അദ്ദേഹം ചൂണ്ടിക്കാട്ടി. വിലവര്‍ദ്ധനവില്ലാതിരുന്നിട്ടും മികച്ച സഖ്യ രേഖപ്പെടുത്തിയത് സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചേതുന്നു. താരിഫ് ആഘാതം രണ്ടാംപാദത്തില്‍ ദൃശ്യമാകുമെന്ന് സമ്മതിച്ച അദ്ദേഹം അത് ദീര്‍ഘകാലത്തില്‍ തുടരാന്‍ സാധ്യതയില്ലെന്ന് പറഞ്ഞു.

ചര്‍ച്ചകളിലൂടെ ഇന്ത്യയും യുഎസും തര്‍ക്കം തീര്‍ക്കുന്നതാണ് കാരണം. മൂന്നാംപാദം തൊട്ട് സംവിധാനം സാധാരണനില കൈവരിക്കും. മാത്രമല്ല, ജിഎസ്ടി(ചരക്ക് സേവന നികുതി) പരിഷ്‌ക്കരണവും മറ്റ് ഉത്തേജന നടപടികളും ഫലം ചെയ്യും.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കാര്‍ഷിക വളര്‍ച്ച 1.5 ശതമാനത്തില്‍ നിന്നും 3.7 ശതമാനത്തിലെത്തിയിരുന്നു. 2026 സാമ്പത്തികവര്‍ഷത്തിലെ റിയല്‍ ജിഡിപി വളര്‍ച്ച 6.3-6.8 ശതമാനമാകുമെന്നാണ് സാമ്പത്തിക സര്‍വേ പ്രവചനം.മാര്‍ച്ച് 2024 രേഖപ്പെടുത്തിയ 8.4 ശതമാനം വളര്‍ച്ചയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ മികച്ചത്.

X
Top