ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സമ്പദ് വ്യവസ്ഥ പ്രതിരോധവും വീണ്ടെടുക്കലും പ്രകടിപ്പിക്കുന്നു-സിഇഎ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) വി അനന്ത നാഗേശ്വരന്‍. എന്നാല്‍ ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ കാരണം വിദേശ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണ്. കൃഷി, ഉല്‍പ്പാദനം, നിര്‍മാണം തുടങ്ങി എല്ലാ മേഖലകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു, സ്വദേശി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, വെല്ലുവിളികളുണ്ട്. ഭൗമരാഷ്ട്രീയം കുഴപ്പത്തിലായതിനാല്‍ വിദേശ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്ന് സിഇഎ പറയുന്നു. പണപ്പെരുപ്പം ഏഴ് ശതമാനമായത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയംനല്ല മൂലധനമുള്ള ബാങ്കിംഗ് മേഖല’രാജ്യത്തിനുണ്ട്.

ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റന്‍സി കോഡ്(ഐബിസി) ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.മികച്ച വായ്പാവളര്‍ച്ച മികച്ച മൂലധന രൂപീകരണം നടത്തും. സ്വകാര്യ ഡിമാന്‍ഡും സേവന മേഖലയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

സ്വകാര്യ മൂലധന രൂപീകരണം നടക്കുമ്പോള്‍ തന്നെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ഒഴുക്ക് സ്ഥിരത കൈവരിച്ചു. ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി, ജൂലിയസ് ബെയര്‍ ഗ്രൂപ്പ് എന്നിവയിലെ അക്കാദമിക്കും മുന്‍ എക്‌സിക്യൂട്ടീവുമാണ് നാഗേശ്വരന്‍.

X
Top