ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആഴ്ചാവസാനത്തില്‍ മാറ്റമില്ലാതെ വിപണികള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 89.13 അഥവാ 0.15 ശതമാനം ഉയര്‍ന്ന് 58387.93 ലെവലിലും നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 17397.50 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികളില്‍ മുന്നിലുള്ളത്.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. മൊത്തം 1807 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1466 ഓഹരികള്‍ താഴെ വീണു. 144 ഓഹരി വിലകളില്‍ മാറ്റമില്ല.

ഊര്‍ജ്ജ, വാഹന മേഖലകള്‍ ഒരു ശതമാനം ദുര്‍ബലമായപ്പോള്‍ സാമ്പത്തികം, ഐടി ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമായി.പ്രതീക്ഷയ്ക്കപ്പുറമുള്ള റിപ്പോ നിരക്ക് വര്‍ധനവിനെ വിപണി സ്വാഗതം ചെയ്‌തെന്ന്‌ ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ബോണ്ട് യീല്‍ഡ് കൂടിയത് അതാണ് കാണിക്കുന്നത്.

ലോഹ വിലകള്‍ ഇടിയുമ്പോഴും പണപ്പെരുപ്പ അനുമാനം, സഹന പരിധിയ്ക്ക് മുകളിലാണുള്ളത്. 6.7 ശതമാനമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ കണക്കുകൂട്ടുന്ന പണപ്പെരുപ്പം. മൂന്ന്, നാല് പാദങ്ങളിലെ പണപ്പെരുപ്പം യഥാക്രമം 4 ശതമാനം, 4.1 ശതമാനം എന്നിങ്ങനെ ആയതിനാല്‍ ഭാവിയെക്കുറിച്ച് വിപണിയ്ക്ക് പ്രതീക്ഷയാണുള്ളതെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top