സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ ത്രൈമാസ ലാഭം 307 കോടി രൂപ

മുംബൈ: മോർട്ട്ഗേജ് ഫിനാൻസിയർ ആയ ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 11.23 ശതമാനം വർധിച്ച് 307 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 276 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയിരുന്നു. വായ്പാ ചെലവ് കുറഞ്ഞതും കോ-ലെൻഡിംഗ് ബിസിനസ്സ്, സെക്യൂരിറ്റൈസേഷൻ എന്നിവയിൽ നിന്നുള്ള ഉയർന്ന ലാഭവുമാണ് ഈ നേട്ടം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സഹ-വായ്പ വഴി 2,962 കോടി രൂപ വിതരണം ചെയ്തതായി ഹോം ലോൺ ഫിനാൻസിയർ പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപയും, 2024 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയും വിതരണം ചെയ്യാനുള്ള പാതയിലാണ് തങ്ങളെന്ന് ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ് അറിയിച്ചു. അതേസമയം, 22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സ്ഥാപനത്തിന്റെ ലോൺ ബുക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിഞ്ഞ് 59,333 കോടി രൂപയായി. പ്രസ്തുത പാദത്തിലെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) ഒരു വർഷം മുമ്പുള്ള പാദത്തിലെ 2.86 ശതമാനത്തിൽ നിന്ന് 3.21 ശതമാനമായി ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷം 25,000 കോടി രൂപ വായ്പയെടുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. ഭവനവായ്പ നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. കമ്പനി പ്ലോട്ട് ലോണുകളും റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, റെന്റൽ പ്രോപ്പർട്ടി എന്നിവയ്‌ക്കെതിരായ ലോണുകളും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ദിവസം ബിഎസ്ഇയിൽ 3.48 ശതമാനം ഉയർന്ന് 120.20 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top