ഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ‘നോണ്‍-വെജ് പാല്‍’ വെല്ലുവിളിയാകുന്നുആഗോള അസ്ഥിരതയ്ക്കിടയില്‍ ഇന്ത്യ മികച്ച നിക്ഷേപകേന്ദ്രമായി ഉയര്‍ന്നു: കെകെആര്‍

മൊത്തവില സൂചിക പണപ്പെരുപ്പം 25 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 3.85 ശതമാനത്തിലെത്തി. ജനുവരിയിലെ 4.73 ശതമാനത്തില്‍ നിന്നാണ് ഫെബ്രുവരിയില്‍ മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) 3.85 ശതമാനമായി കുറഞ്ഞത്. 2021 ഡിസംബറില്‍ 14.27 ശതമാനമായിരുന്നു ഡബ്ല്യുപിഐ.

3.85 ശതമാനത്തില്‍ ഡബ്ല്യുപിഐ 25 മാസത്തെ താഴ്ചയിലാണുള്ളത്. ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍,മിനറല്‍സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍,രാസവസ്തുക്കള്‍, രാസവസ്തു ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ ക്രൂഡ് പെട്രോളിയം, നാച്ച്വറല്‍ ഗ്യാസ് എന്നിവയുടെ വിലയിടിവാണ് മൊത്തവില സൂചിക പണപ്പെരുപ്പം കുറച്ചത്.

മൊത്തവിലയിടിവ് കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം ആശ്വാസമകരമാണ്. വരുമാനത്തിലെ കുറവ് ഇതുമൂലം പരിഹരിക്കപ്പെടും. ഉത്പാദന ചെലവ് കുറയുന്നത് കാരണം ചില്ലറ പണപ്പെരുപ്പവും മിതമാകും.

മുന്‍ മാസത്തെ 2.95 ശതമാനത്തില്‍ നിന്ന് 2.76 ശതമാനമായി ഭക്ഷ്യ സൂചികപണപ്പെരുപ്പം മിതപ്പെട്ടത്.
പ്രാഥമിക ഉത്പന്ന ഡബ്ല്യുപിഐ 3.28 ശതമാനമായി. മുന്‍മാസത്തിലിത് 3.88 ശതമാനമായിരുന്നു.

ക്രൂഡ് പെട്രോളിയം, പ്രകൃതിദത്ത വാതക വില 23.79 ശതമാനത്തില്‍ നിന്നും 14.47 ശതമാനമായപ്പോള്‍ ഇന്ധനം, ഊര്‍ജ്ജം എന്നിവ 15.15 ശതമാനത്തില്‍ നിന്നും 14.82 ശതമാനത്തിലെത്തി. മാനുഫാക്ച്വറിംഗ് ഉത്പന്നങ്ങള്‍ 1.94 ശതമാനമായും ഇടിഞ്ഞു.

മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു.
തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയില്‍ 6.44 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ജനുവരിയിലിത് 6.52 ശതമാനമായിരുന്നു.

X
Top