കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില് ശ്രീലങ്കയെ 10 വിക്കറ്റിന് തകര്ത്താണ് ഇന്ത്യ കിരീടമുയര്ത്തിയത്. ലങ്ക ഉയര്ത്തിയ 51 റണ്സ് വിജയലക്ഷ്യം വെറും 6.1 ഓവറില് ഇന്ത്യ മറികടന്നു.

ഓപ്പണര്മാരായ ഇഷാന് കിഷനും (23) ശുഭ്മാന് ഗില്ലും (27) ചേര്ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വര്ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില് മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്ണമെന്റില് വിജയിക്കുന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില് വെറും 50 റണ്സിന് എറിഞ്ഞിട്ടിരുന്നു.

ഏഴ് ഓവറില് 21 റണ്സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന് ബാറ്റിങ്ങിന്റെ വേരറുത്തത്.

X
Top