ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

ന്യൂഡല്‍ഹി: 2027 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. 2024 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി 6.5 ശതമാനത്തിലധികം വളരും.

‘2014 മുതലുള്ള നയങ്ങള്‍ വിലയിരുത്തുമ്പോള്‍ 2027 ല്‍ (അല്ലെങ്കില്‍ 2028 സാമ്പത്തിക വര്‍ഷം) ഇന്ത്യയ്ക്ക് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ടാഗ് ലഭിക്കും,’ സാമ്പത്തിക വിദഗ്ധര്‍ കുറിപ്പില്‍ പറഞ്ഞു. 2023 മാര്‍ച്ചിലെ യഥാര്‍ത്ഥ ജിഡിപി ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.ആദ്യപാദ ജിഡിപി 8.1 ശതമാനമാകുന്നതോടെ 2024 ലെ വളര്‍ച്ച 6.5 ശതമാനത്തിലെത്തും. 2022-27 കാലഘട്ടത്തില്‍ കണക്കാക്കപ്പെടുന്നത് 1.8 ട്രില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ്.

ഇത് ഓസ്‌ത്രേലിയന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ വലുപ്പത്തേക്കാള്‍ കൂടുതലാണ്. 2027 ഓടെ ആഗോള ജിഡിപിയില്‍ ഇന്ത്യയുടെ പങ്ക് 4 ശതമാനമാകുമെന്നും ഓരോ രണ്ട് വര്‍ഷത്തിലും സമ്പദ്വ്യവസ്ഥ അതിന്റെ മൊത്തത്തിലുള്ള വലുപ്പത്തിലേക്ക് 0.75 ട്രില്യണ്‍ ഡോളര്‍ ചേര്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. ഇതോടെ, 2047 ല്‍ ഇന്ത്യ 20 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാകും.

നാമമാത്ര വളര്‍ച്ച 11-11.5 ശതമാനവും യഥാര്‍ത്ഥ വളര്‍ച്ച പ്രതിവര്‍ഷം 6.5-7 ശതമാനവും ആകുന്നത് സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.4 ശതമാനമാക്കുന്നു. മഹാരാഷ്ട്ര,ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 2027 ഓടെ 500 ബില്യണ്‍ ഡോളര്‍ ജിഎസ്ഡിപി മറികടക്കും.പ്രധാനമന്ത്രി മോദിയുടെ സമീപകാല യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്ക് ഗണ്യമായ ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ചിപ്പ് നിര്‍മ്മാണം, പ്രതിരോധ ബന്ധം, കാലാവസ്ഥാ പരിവര്‍ത്തനം, കാലാവസ്ഥാ ധനകാര്യം, വ്യാപാര തര്‍ക്കങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളിലാണ് വലിയ തോതില്‍ പുരോഗതി ദൃശ്യമാകുക.2029 -ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ പ്രഖ്യാപിച്ചിരുന്നു.

X
Top