നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സോഴ്സ് കോഡ് സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-യുഎസ് ധാരണ

ന്യൂഡല്‍ഹി:  സോഴ്‌സ് കോഡ് സംരക്ഷണത്തിന് ഇന്ത്യയും യുഎസും ധാരണയായി. ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് ഇത്.  ബിസിനസ് ചെയ്യുന്നതിന് സോഴ്‌സ് കോഡ്, ഉത്പാദന പ്രക്രിയകള്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട സാങ്കേതിക വിദ്യകള്‍ ആവശ്യപ്പെടുന്ന വ്യവസ്ഥ ഇന്ത്യ പിന്‍വലിച്ചു. ഇരുരാജ്യങ്ങളും സമാനമായി ഇക്കാര്യം ആവശ്യപ്പെടില്ല. ഇന്ത്യയില്‍ ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതോടെ എളുപ്പമാകും.

സോഴ്‌സ് കോഡ് കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശമായി സംരക്ഷിക്കപ്പെടും. ഉത്പന്ന ഡാറ്റകള്‍, ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍, സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ എന്നിവ യുഎസ് കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇവയെ താരിഫ് ഇതര തടസ്സങ്ങള്‍ എന്നാണ് യുഎസ് വിളിച്ചിരുന്നത്.

പുതിയ കരാര്‍ ഈ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. പ്രത്യേകിച്ച്, അമേരിക്കന്‍ കമ്പനികളായ സിസ്‌കോ, സിയീന, ഹ്യൂലറ്റ് പാക്കാര്‍ഡ് എന്റര്‍പ്രൈസ് (HPE), ഡെല്‍ എന്നിവയ്ക്ക്. സെന്‍സിറ്റീവ് സാങ്കേതിക വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ തന്നെ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇനി ഈ കമ്പനികള്‍ക്കാകും.

സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍ സാക്ഷ്യപ്പെടുത്തിയ വൈ-ഫൈ, ഇന്റര്‍നെറ്റ് റൂട്ടറുകള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ കഴിയൂ എന്ന് ഇന്ത്യ മുമ്പ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം ലാബുകള്‍ ഇന്ത്യയില്‍ ഇല്ലെന്ന് കമ്പനികള്‍ പരാതിപ്പെട്ടു. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വിദേശ സ്ഥാപനങ്ങള്‍ക്ക് ഇതോടെ ബുദ്ധിമുട്ടായി.

സുരക്ഷിതവും തുറന്നതുമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്, അണ്ടര്‍സീ കേബിളുകള്‍, വയര്‍ലെസ് നെറ്റ്വര്‍ക്കുകള്‍, ഓപ്പണ്‍ റേഡിയോ ആക്സസ് നെറ്റ്വര്‍ക്കുകള്‍ (RAN) എന്നിവയിലെ സഹകരണം ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ എലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ വിപണികളില്‍ ന്യായമായ മത്സരത്തിന്റെയും പ്രാധാന്യം ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. ഇന്റര്‍നെറ്റ് ആക്സസ് തടയുന്നതോ സേവന ദാതാക്കളെ മത്സരിക്കുന്നതില്‍ നിന്ന് തടയുന്നതോ ആയ നയങ്ങള്‍ ഇരു രാജ്യങ്ങളും സ്വീകരിക്കില്ല. ഈ പ്രതിബദ്ധത ഡിജിറ്റല്‍ വ്യാപാരവും ആശയവിനിമയ മേഖലയിലെ സഹകരണവും മെച്ചപ്പെടുത്തും.

X
Top