അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

4.68 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 10.61 ശതമാനം വർദ്ധനവോടെ 85.49 കോടി രൂപയുടെ ഏകീകരിച്ച അറ്റ വിൽപ്പന നടത്തി ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. 2021 മാർച്ച് പാദത്തിൽ 77.28 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ വില്പന. അതേസമയം, കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തിലെ അറ്റാദായം 2021 മാർച്ചിലെ 8.52 കോടിയിൽ നിന്ന് 45.05 ശതമാനം കുറഞ്ഞ് 4.68 കോടി രൂപയായി. കൂടാതെ കമ്പനിയുടെ ഇബിഐടിഡിഎ നെഗറ്റീവ് ആണ്. ഇത് 2021 മാർച്ചിലെ 8.85 കോടിയിൽ നിന്ന് 103.5 ശതമാനം ഇടിഞ്ഞ് 2022 മാർച്ചിൽ 0.31 കോടിയായി.

ഇന്ത്യ ടൂറിസം ഡിയുടെ കഴിഞ്ഞ നാലാം പാദത്തിലെ ഇപിഎസ് 0.55  രൂപയാണ്. 2021 മാർച്ച് പാദത്തിൽ ഇത് 1.10 രൂപയായിരുന്നു. വ്യാഴാഴ്ച ഇന്ത്യ ടൂറിസം ഡി ഓഹരികൾ 3.10% ശതമാനത്തിന്റെ നഷ്ട്ടത്തിൽ 305 രൂപയിലെത്തി. സഞ്ചാരികൾക്കായി വിവിധ സ്ഥലങ്ങളിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്ന കമ്പനിയാണ് ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ. ഇത് ഫുൾ-ഫ്ലെഡ്ജ് മണി ചേഞ്ചർ (FFMC) സേവനങ്ങൾ, എഞ്ചിനീയറിംഗ് അനുബന്ധ കൺസൾട്ടൻസി സേവനങ്ങൾ എന്നിങ്ങനെയുള്ള നൂതന സേവനങ്ങളിലേക്ക് അവരുടെ പ്രവർത്തനം വൈവിധ്യവത്കരിച്ചിട്ടുണ്ട്. 

X
Top