മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

ദേശീയ നിര്‍മ്മാണ മിഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട ദേശീയ നിര്‍മ്മാണ മിഷന്റെ കരട് നീതി ആയോഗ് അന്തിമമാക്കി.പദ്ധതി വളരെ വേഗം ആരംഭിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍ബിസി ആവാസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ആവിഷ്‌ക്കരിച്ച പദ്ധതി ചെറുകിട, ഇടത്തരം, വന്‍കിട വ്യവസായങ്ങളെ ഉള്‍ക്കൊള്ളുന്നു. ഉത്പാദന വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കാനുമുള്ള ഒരു സമഗ്ര മിഷനായിരിക്കുമിതെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം അറിയിച്ചു. ദൗത്യം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കാനാകും.

കരട് നിര്‍ദ്ദേശം നീതി ആയോഗും അനുബന്ധ മന്ത്രാലയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓട്ടോ ഘടകങ്ങള്‍, തുകല്‍ മേഖല എന്നിവയുള്‍പ്പെടെ 15 തൊഴില്‍ കേന്ദ്രീകൃത മേഖലകളില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നയപരമായ പിന്തുണ, റോഡ്മാപ്പ്, നിരീക്ഷണ ചട്ടക്കൂട് എന്നിവ നല്‍കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. കൂടാതെ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് ഉത്തേജനം നല്‍കുന്നതിനായും പ്രവര്‍ത്തിക്കും.

വാര്‍ത്തിയെ തുടര്‍ന്ന് വാഹന ഘടക നിര്‍മ്മാതാക്കളായ യുനോ മിന്‍ഡ, ഭാരത് ഫോര്‍ജ്, ഷാഫ്ലര്‍ ഇന്ത്യ, സോണ ബിഎല്‍ഡബ്ല്യു എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നു. അതേസമയം പ്രമുഖ ലിസ്റ്റഡ് ഫുട്വെയര്‍ ബ്രാന്‍ഡുകളായ ബാറ്റ ഇന്ത്യ, മെട്രോ ബ്രാന്‍ഡുകള്‍, കാമ്പസ് ആക്ടീവ്വെയര്‍, റിലാക്സോ ഫുട്വെയര്‍, ലിബര്‍ട്ടി ഷൂസ് എന്നിവയുടെ ഓഹരികളില്‍ തീരുമാനം പ്രതിഫലിച്ചില്ല.

X
Top