ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് ഭാഗങ്ങള്‍, ഷൂസ്, നിത്യോപയോഗ സാധനങ്ങള്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ തീര്‍പ്പാക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായ സാഹചര്യത്തിലാണ് നീക്കം. 2020 ന്റെ തുടക്കത്തിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. തുടര്‍ന്ന്് നിര്‍ദ്ദേശങ്ങള്‍ തീര്‍പ്പാക്കുന്നത് മരവിപ്പിക്കപ്പെട്ടു.

എന്നാല്‍ ചൈനീസ് ഫാക്ടറികള്‍ക്ക് ഔദ്യോഗിക ഇറക്കുമതി അംഗീകാരങ്ങള്‍ നല്‍കുന്ന പ്രക്രിയ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയിടുന്നു. ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നതിന് ഈ സര്‍ട്ടിഫിക്കേഷനുകള്‍ ആവശ്യമാണ്. പ്രക്രിയ പുനരാരംഭിക്കുന്നതിലൂടെ, ഇറക്കുമതി വേഗത്തിലാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വ്യാപാരികളോട് ആരാഞ്ഞു.

ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിതരണക്കാര്‍ക്ക് ലൈസന്‍സ് ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു. കൂടാതെ ബ്യൂറോ ഓപ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ഉദ്യോഗസ്ഥര്‍ വിദേശ ഫാക്ടറികള്‍ സന്ദര്‍ശിക്കും. ഉത്പന്നങ്ങളും ഘടകങ്ങളും അസംസ്‌കൃത വസ്തുക്കളും സോഴ്‌സ് ചെയ്യുന്നതിന് ആഭ്യന്തര, വിദേശ നിര്‍മ്മാണ യൂണിറ്റുകള്‍ ബിഐഎസ് അംഗീകാരം നേടേണ്ടതുണ്ട്.

X
Top